കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ.കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് കൊയിലാണ്ടി പൊലീസ് റസിക് ലാലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി 13 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
