ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; ഒമ്പത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം, വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

AUGUST 3, 2026, 1:11 AM

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികൾക്കെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിച്ചത്.

അഞ്ചാം പ്രതി ശ്രീജിത്ത്, ഏഴാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ എന്നിവരടക്കം 11 പ്രതികളാണ് കോടതിയെ സമീപിച്ചത്. ഇവരിൽ ഒമ്പത് പേർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

vachakam
vachakam
vachakam

65 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണത്തിന്റെ പ്രധാനഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണം തടസപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഒമ്പത് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണയിലോ അന്വേഷണത്തിലോ ഇടപെടാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുതെന്നുമുള്ള ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam