'കിടപ്പറ പങ്കിട്ടാൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞു'; കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് ആകാംക്ഷ ചൗധരി

AUGUST 3, 2026, 1:21 AM

മുംബൈ: കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് മോഡലും റിയാലിറ്റി ഷോ താരവുമായ ആകാംക്ഷ ചൗധരി. സൗന്ദര്യമത്സര രംഗത്തെ സ്വാധീനമുള്ള ഒരാൾ സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗിക ബന്ധം ആവശ്യപ്പെട്ടുവെന്ന് താരം വെളിപ്പെടുത്തി. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന 'ലോക്ക് അപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിലാണ് ആകാംക്ഷ ഇക്കാര്യം തുറന്നുപറഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ച ഷോയിൽ നിന്ന് പുറത്താകുന്നതിനുമുമ്പാണ് താരം താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. വികാരാധീനയായാണ് ആകാംക്ഷ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന സമയത്ത് കോസ്റ്റ്യൂംസ്, പരിശീലനം എന്നിവയ്ക്കായി ഏകദേശം ഒന്നുമുതൽ രണ്ട് ലക്ഷം രൂപ വരെ ആവശ്യമായിരുന്നുവെന്നും കുടുംബത്തിന് ആ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ആകാംക്ഷ പറഞ്ഞു.

vachakam
vachakam
vachakam

ഈ സാഹചര്യത്തിലാണ് മത്സരരംഗത്തെ പ്രമുഖനായ ഒരാളെ സാമ്പത്തിക സഹായത്തിനായി സമീപിച്ചത്. മുമ്പ് നിരവധി മത്സരാർഥികളെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും, പിന്നീട് ജോലി ചെയ്ത് പണം തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് സഹായം അഭ്യർഥിച്ചതെന്നും താരം വ്യക്തമാക്കി.

സഹായം വാഗ്ദാനം ചെയ്ത ശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തിയ അദ്ദേഹം തന്നെ ബലമായി കെട്ടിപ്പിടിച്ചുവെന്നും അസ്വസ്ഥതയുണ്ടാക്കിയ പെരുമാറ്റമാണ് നടത്തിയതെന്നും ആകാംക്ഷ ആരോപിച്ചു.

തുടർന്ന്, "ഒരു വർഷം മുമ്പ് നീ എന്റെ നിർദേശം സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ വലിയ പ്രോജക്ടുകളിൽ അഭിനയിക്കുമായിരുന്നു. ഇപ്പോൾ ഞാൻ നിനക്ക് പണം നൽകാം, പക്ഷേ പകരം എന്നോടൊപ്പം കിടപ്പറ പങ്കിടണം," എന്നാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് താരം പറഞ്ഞു. മാസത്തിൽ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന തരത്തിൽ വ്യക്തമായ നിബന്ധന പോലും മുന്നോട്ടുവച്ചിരുന്നുവെന്നും ആകാംക്ഷ വെളിപ്പെടുത്തി.

vachakam
vachakam
vachakam

താൻ ഉടൻ തന്നെ അത് നിരസിച്ചുവെന്നും, ഇത്തരമൊരു ഉദ്ദേശ്യമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവിടെ എത്തില്ലായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ നിരാകരണത്തിന് പിന്നാലെ, "ഈ മേഖലയിലൊന്നും ഇത്തരമൊരു വിട്ടുവീഴ്ചയില്ലാതെ മുന്നേറാനാകില്ല" എന്നായിരുന്നു ആ വ്യക്തിയുടെ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട് സ്വന്തം കഴിവിൽ അവസരങ്ങൾ നേടിയെന്നും, ആറുമാസത്തിനകം ഒരു വലിയ ഷോയുടെ ഭാഗമാകാനും ഒരു വർഷത്തിനുശേഷം പ്രമുഖ വേദികളിൽ എത്താനും കഴിഞ്ഞെന്നും ആകാംക്ഷ പറഞ്ഞു.

താരത്തിന്റെ തുറന്നുപറച്ചിലിനെ ഷോയുടെ അവതാരകരായ ഫറ ഖാനും റിതേഷ് ദേശ്മുഖും അഭിനന്ദിച്ചു. ഇത്തരമൊരു അനുഭവം പൊതുവേദിയിൽ പങ്കുവെച്ചത് വലിയ ധൈര്യമാണെന്നും, സിനിമ-മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്ന നിരവധി യുവതികൾക്ക് ആകാംക്ഷയുടെ അനുഭവം പ്രചോദനവും മുന്നറിയിപ്പുമായിരിക്കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam