കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്.
പുലർച്ചെ 4.15ഓടെയാണ് അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിനുള്ളിൽ അജ്ഞാതൻ അതിക്രമിച്ച് കടന്നത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റിലേക്കും പരിസരങ്ങളിലേക്കുമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
