പപ്പു യാദവ് എംപിക്കെതിരെ വാര്‍ത്താ സമ്മേളനത്തിനിടെ ചെരുപ്പേറ്

AUGUST 3, 2026, 12:14 AM

ലഖ്‌നൗ: പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പേറ്.  ആയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പപ്പു യാദവ് നടത്തിയ ആക്ഷേപ ഹാസ്യ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

പപ്പു യാദവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഒരാള്‍ സംസാരം തടസപ്പെടുത്തി എംപി രാമനെ അപമാനിച്ചെന്നാരോപിച്ച് ചെരുപ്പ് എറിയുകയായിരുന്നു.

അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പപ്പു യാദവിന് നേരെ ചെരുപ്പേറുണ്ടായത്. 

vachakam
vachakam
vachakam

34 വയസുള്ള സുമിത്ത് എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി മറ്റൊരാള്‍ പുറത്ത് കാത്തുനിന്നിരുന്നെന്നും പൊലീസ് പറയുന്നു.

രാമക്ഷേത്ര സംഭാവന കൊള്ളയില്‍ പപ്പു യാദവും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം നേരത്തെ വിവാദമായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam