നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

AUGUST 3, 2026, 12:21 AM

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരു സ്ത്രീയാണ് മരിച്ചത്. 

രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്.നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. 

നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 

vachakam
vachakam
vachakam

താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam