ഇന്ത്യൻ കളക്ഷനിലും റെക്കോര്‍ഡിട്ട് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.
73 കോടി ആയിരുന്നു റിലീസ് ദിനമായ ജൂലൈ 30 ന് ചിത്രം നേടിയ കളക്ഷന്‍. എന്നാല്‍ ഓപണിംഗിനെയും മറികടക്കുന്ന കളക്ഷനാണ് ചിത്രം പിറ്റേദിവസം നേടിയത്. സോണി പിക്ചേഴ്സ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 216 കോടിയില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.
ഞായറാഴ്ച കൂടിയായ നാലാം ദിനമായ ഇന്നലെ വന്‍ ഒക്കുപ്പന്‍സിയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 60,000 ടിക്കറ്റിന് മുകളിലാണ് ചിത്രം വിറ്റുകൊണ്ടിരുന്നത്.
കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
