ഇതുവരെ തീരുമാനമാകാതെ ഉപനേതാവ് തര്‍ക്കം: സിപിഐയ്ക്ക് വഴങ്ങേണ്ടതില്ലെന്ന്  സിപിഐഎം 

JULY 13, 2026, 11:49 PM

തിരുവനന്തപുരം: ഇതുവരെ പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ തീരുമാനമായില്ല.  സിപിഐ കടുപിടുത്തം തുടരുമ്പോൾ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം. 

 ഇരു വിഭാഗവും കടുംപിടുത്തം തുടര്‍ന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഇന്നും തീരുമാനമുണ്ടാകാനിടയില്ലെന്നാണ് വിവരം.

ടി പി രാമകൃഷ്ണന്‍ സിപിഐ നേതാക്കളെ ഉച്ചക്ക് മുമ്പ് കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കുറച്ചു സമയം കയറിയതിന് ശേഷമാകും എല്‍ഡിഎഫ് കണ്‍വീനര്‍ എം എന്‍ സ്മാരകത്തില്‍ എത്തുക.

vachakam
vachakam
vachakam

ഉപനേതാവ് പദവി നല്‍കാനാവില്ലെന്ന സിപിഐഎം നിലപാട് സിപിഐ നേതൃത്വത്തെ ടി പി രാമകൃഷ്ണന്‍ അറിയിക്കുകയും ചെയ്യും.

കടുംപിടുത്തം ഉപേക്ഷിക്കണമെന്ന ആവശ്യം ടി പി രാമകൃഷ്ണന്‍ കൂടിക്കാഴ്ചയില്‍ മുന്നോട്ട് വെക്കുമെന്നാണ് വിവരം. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂ എന്ന മുന്‍ നിലപാട് സിപിഐ ആവര്‍ത്തിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam