കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തില്‍ പിടിമുറുക്കുന്നു. ഇ ഡി ചോദ്യമുനയിലേക്ക് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്മെന്റുമെത്തുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നേരത്തെ ഇ ഡി പരിശോധന നടത്തിയിരുന്നു. മാനേജ്മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ് നല്കി.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ലേക് ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. ആശുപത്രി എംഡിയേയും ഡോക്ടര്‍മാരേയും വീണ്ടും ചോദ്യം ചെയ്യും.
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
