അർനോൾഡ് ഷ്വാസിനെഗറിന് ഡോക്ടറേറ്റ് നൽകി ആദരിച്ച് അൾസ്റ്റർ സർവ്വകലാശാല

MARCH 31, 2026, 10:54 PM

ഹോളിവുഡ് ആക്ഷൻ ഹീറോ അർനോൾഡ് ഷ്വാസിനെഗറിന് ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു വടക്കൻ അയർലൻഡിലെ അൾസ്റ്റർ സർവ്വകലാശാല.

ആറ് പതിറ്റാണ്ട് മുൻപ് തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു ബോഡിബിൽഡറായി ബെൽഫാസ്റ്റ് സന്ദർശിച്ച ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ ബഹുമതി ഏറ്റുവാങ്ങിയത്. 1966-ൽ ഒരു ബോഡിബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്ത ശേഷം ആദ്യമായി പൊതുവേദിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ ശ്രമിച്ച രസകരമായ അനുഭവവും അദ്ദേഹം വേദിയിൽ അനുസ്മരിച്ചു.

അന്ന് ഇംഗ്ലീഷ് വശമില്ലാതിരുന്ന താൻ, "ഐ നോ സ്പീക്ക് ഇംഗ്ലീഷ്" (I no speak English) എന്ന് പറഞ്ഞപ്പോൾ കാണികൾ നൽകിയ വലിയ പ്രോത്സാഹനമാണ് തന്റെ പൊതുപ്രസംഗത്തോടുള്ള പേടി മാറ്റിയതെന്ന് അർനോൾഡ് പറഞ്ഞു.

vachakam
vachakam
vachakam

"അന്ന് അവർ എന്നോട് പറഞ്ഞു, 'നീ തിരിച്ചുവരുമെന്ന് അവരോട് പറയൂ' എന്ന്. ഞാൻ പറഞ്ഞു 'ഐ കം ബാക്ക്' (I come back). അന്ന് 'ഐ വിൽ ബി ബാക്ക്' എന്ന് പറയാൻ എനിക്ക് അറിയില്ലായിരുന്നു, അത് പിന്നീട് ടെർമിനേറ്ററിലൂടെയാണ് പ്രശസ്തമായത്," അർനോൾഡ് തമാശരൂപേണ ഓർത്തെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോത്സാഹനം നൽകിയ കാണികളാണ് അന്നത്തെ അയർലൻഡുകാരെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam