പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം

APRIL 8, 2026, 8:14 AM

പാലക്കാട്: പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യമെന്ന് കോൺഗ്രസ്. 

ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ നേരത്തെ കോൺഗ്രസ് തെളിവുകൾ പുറത്തുവിട്ടിരുന്നു.

വയോധികക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തിവിട്ടത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടിരുന്നത്. 

vachakam
vachakam
vachakam

മാർച്ച് 29 ന് മോദി പാലക്കാടെത്തിയപ്പോൾ ബിജെപി നേതാക്കൾക്കൊപ്പം സിമി പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടാണ് കോൺഗ്രസ് ആരോപണം ഉയർത്തിയത്.   

 ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. കാറിലെ യുവതിയുടെ ചിത്രങ്ങളും പുറത്തുവിട്ടു.  


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam