തൊപ്പി ഒളിവിൽ?: സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ്; നിഹാദിനെ കണ്ടെത്താൻ അന്വേഷണം ശക്തം

JULY 13, 2026, 9:25 PM

കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ എറണാകുളത്ത് ഉണ്ടായിരുന്ന നിഹാദ് ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. സുഹൃത്തുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം നിഹാദിന്റെ യൂട്യൂബ് ചാനൽ പൊലീസ് ഇടപെട്ട് പൂട്ടിച്ചു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്, പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്ന പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് നേരത്തെ തൊപ്പിക്കെതിരെ ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് നടപടി.

vachakam
vachakam
vachakam

കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റം ഗൗരവമുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി.

ഗെയിമിംഗ് ലൈവ് സ്ട്രീമിംഗിലൂടെയാണ് തൊപ്പിയും സംഘവും ശ്രദ്ധ നേടിയത്. തുടക്കം മുതൽ ഇവർ ഉപയോഗിച്ച ഭാഷയും ഉള്ളടക്കവും വിവാദമായിരുന്നെങ്കിലും, വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. പിന്നീട് യൂട്യൂബ് വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലേക്കും നിലവിലെ കേസിലേക്കും വഴിവെച്ചതെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam