വിവാഹ വാർഷിക കേക്കിൽ പൂപ്പൽ; ആറുപേർ ആശുപത്രിയിൽ, ബേക്കറി പൂട്ടിച്ച് ആരോഗ്യവകുപ്പ്

AUGUST 3, 2026, 5:42 AM

കാസർകോട്: വിവാഹ വാർഷികത്തിനായി വാങ്ങിയ കേക്കിൽ പൂപ്പൽ കണ്ടെത്തിയതിനെ തുടർന്ന് ആറുപേർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി ബന്ധപ്പെട്ട ബേക്കറി പൂട്ടിച്ചു. കാസർകോട് പരപ്പയിലെ സ്വീറ്റി ബേക്കറിക്കെതിരെയാണ് നടപടി.

കനകപ്പള്ളി സ്വദേശി സലീമിന്റെ പരാതിയിലാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ വാർഷികത്തിന് ബന്ധുക്കൾ സമ്മാനമായി വാങ്ങി നൽകിയ കേക്ക് മുറിച്ച് കഴിക്കുന്നതിനിടെയാണ് രുചിയിൽ വ്യത്യാസം അനുഭവപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കേക്കിൽ പൂപ്പൽ കണ്ടെത്തിയത്.

കുട്ടികൾ ഉൾപ്പെടെ കേക്ക് കഴിച്ച ആറുപേർക്ക്  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധയുണ്ടായതായി കണ്ടെത്തി.

vachakam
vachakam
vachakam

ബേക്കറി പ്രവർത്തിക്കുന്ന സ്ഥലം കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ പരിധിയിലായതിനാൽ അവിടത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബേക്കറിക്ക് നോട്ടീസ് നൽകി താൽക്കാലികമായി പൂട്ടാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam