പാണക്കാട്: മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞു. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു.
മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ നടത്തിയ നിർമാണം തീർത്തും അനധികൃതമാണെന്നും മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന്, അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് റിപ്പോർട്ടിങ്ങിനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.മണ്ണിടിയുന്നത് കണ്ട് ആളുകൾ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ചിലർക്ക് ഓടുന്നതിന് ഇടയിൽ വീണ് പരുക്കേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
