മഴക്കുറഞ്ഞത്  തിരിച്ചടിയായി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി, നിയന്ത്രണം തുടരാൻ സാധ്യത

JULY 13, 2026, 9:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ലഭ്യത കുറഞ്ഞതും കാരണം ഇന്നലെ വിവിധ പ്രദേശങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. മഴ ലഭിക്കാത്ത സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും ജലവൈദ്യുതി ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചതായി കെഎസ്ഇബി അറിയിച്ചു. അതേസമയം, രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ചിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്.

നിലവിൽ കെഎസ്ഇബിയുടെ ഡാമുകളിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ആഭ്യന്തര വൈദ്യുതി ഉൽപാദനം 24 ദശലക്ഷം യൂണിറ്റായപ്പോൾ, ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റിലെത്തി. കേന്ദ്ര വിഹിതവും ഉയർന്ന വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുമാണ് നിലവിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആശ്രയിക്കുന്നത്.

vachakam
vachakam
vachakam

സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam