ദില്ലി: പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്.
പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ് ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
9 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഉമാങ് പോർട്ടലിൽ 2400 തരം സേവനങ്ങളാണ് നൽകിവരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുത്തെന്ന് ഐടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
