ബ്രേക്ക് ദ ചെയിൻ വിവാദം: പ്രതികരിച്ച് ഡോ.അഷീൽ

JULY 13, 2026, 6:52 PM

തിരുവനന്തപുരം:  സാമൂഹ്യ സുരക്ഷാ മിഷൻ കൊവിഡ് പ്രതിരോധത്തിനായി നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടും ഗുരുതര വീഴ്ചയുമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിൻറെ കണ്ടെത്തൽ. ഈ വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ രം​ഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ ഭാ​ഗം വിശദീകരിച്ചത്. 

"കൊവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് പ്ലീസ് പൊറുക്കുക.

vachakam
vachakam
vachakam

എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. കൊവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും. അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. കൂടുതലൊന്നും പറയുന്നില്ല. ചരിത്രം ദയ കാണിക്കുമെന്നുറപ്പ്"എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 

അതേസമയം ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പു തല അച്ചടക്ക നടപടിക്കാണ് ധനകാര്യ പരിശോധന വിഭാഗത്തിൻറെ റിപ്പോർട്ടിൽ നിർദ്ദേശമുള്ളത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam