മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

JULY 13, 2026, 8:52 PM

കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

അക്രമാസക്തമായ ഇയാളെ നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് പിടിച്ചുവെക്കുകയായിരുന്നു.തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. 

vachakam
vachakam
vachakam

കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam