കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മണ്ണ് മാറ്റുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇനിയും അപകടസ്ഥലം സന്ദർശിച്ചില്ല

JULY 13, 2026, 9:28 PM

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും തുരങ്ക നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിക്കാതെ സർക്കാർ. 

ദുരന്തത്തിന് പിന്നാലെ ഈ മാസം പത്തിനാണ് മൂന്നംഗ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയത്.ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശത്തെ സ്ഥിതി പഠിച്ച് റിപ്പോർട്ട് കൈമാറാനായിരുന്നു നിർദേശം.

എന്നാൽ, മണ്ണ് മാറ്റുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇനിയും അപകടസ്ഥലം സന്ദർശിച്ചിട്ടില്ല.

vachakam
vachakam
vachakam

ജൂലൈ എട്ടിനാണ് വയനാട് കളളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്.തുരങ്ക പാത ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ പെട്ടത്. ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു.

അതേസമയം, മണ്ണിടിച്ചില്‍ ദുരന്തത്തിൽ എട്ട് പേരാണ് മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam