ആരാധകർ കാത്തിരുന്ന 'പേട്രിയറ്റി 'ന്റെ ട്രെയ്‌ലർ എത്തി 

APRIL 4, 2026, 11:03 AM

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റിന്റെ ട്രെയ്‌ലർ എത്തി.   ഹോളിവുഡ് ലെവൽ മേക്കിംഗ് ഫീൽ തരുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാനാകുക. ഓരോ സീനിലും ഉദ്വേഗം നിറച്ച് സൂപ്പർ താരങ്ങളടക്കം നിറഞ്ഞ് നിൽക്കുന്നു.

 മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മമ്മൂട്ടി തൃശൂർ രാഗം തിയേറ്ററിൽ നിന്നും മോഹൻലാൽ എറണാകുളം കവിത തിയേറ്ററിൽ നിന്നുമാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.  മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്.

 മെയ് 1നാണ് ചിത്രം തീയേറ്ററുകളിലെത്തുക. റിലീസിൻ്റെ പുതിയ തീയതി മമ്മൂട്ടിയും മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ റിലീസ് നീട്ടിയത്. 

vachakam
vachakam
vachakam

 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam