'ന്നാ താൻ കേസ് കൊട് ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ - രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു ദിനമായ ഏപ്രിൽ പതിനഞ്ചിനു ചിത്രം തിയേറ്ററുകളിലെത്തും. സസ്‌പെൻസ് നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഉണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമ.
കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
കോ -പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് :സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ :അഖിൽ യശോധരൻ, ഛായാഗ്രഹണം :അർജുൻ സേതു, എഡിറ്റിംഗ് : മനോജ് കണ്ണോത്ത്, സംഗീതം :ഡോൺ വിൻസന്റ്, കലാസംവിധാനം :ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ :ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് :വിപിൻ നായർ, മേക്കപ്പ് :റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം : മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ :ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അജിത്ത് വേലായുധൻ, സ്റ്റണ്ട്‌സ് : വിക്കി നന്ദഗോപാൽ, ഡി.ഐ : സപ്ത വിഷൻ, കളറിസ്റ്റ് :ജോയ്‌നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ് : തോമസ് ജോർജ്, നൗഫൽ വി.എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി : ഡാൻസിങ് നിഞജ, പ്രൊമോഷൻ കൺസൾട്ടന്റ് :വിപിൻ കുമാർ, സ്റ്റീൽസ് : പ്രേംലാൽ പട്ടാഴി, ഡിസൈൻസ് :യെല്ലോ ടൂത്ത്‌സ്, വിതരണം : മാജിക്ക് ഫ്രെയിംസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
