കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

JULY 14, 2026, 8:46 AM

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മിൽ നിർണായക ചർച്ച നടത്തി.

നൂറ് ശതമാനം പേർക്കും ജോലി നൽകുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും, യോഗ്യരായ ജീവനക്കാരെ കമ്പനികളിലേക്ക് ഉൾക്കൊള്ളാൻ ജിടെക് പ്രതിനിധികൾ പരമാവധി ശ്രമിക്കുമെന്ന് ചർച്ചയിൽ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലും വ്യവസായ മന്ത്രി പ്രതികരിച്ചിരുന്നു.നിലവിൽ പല പൊതുമേഖലാ കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിൽ ഒരു ധവളപത്രം പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

vachakam
vachakam
vachakam

കൂടാതെ, മുൻപ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രം പൂർണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam