തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പൊലീസിൽ പരാതി. ക്രിമിനൽ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസിലും താമരശ്ശേരി കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് എം.ആർ അജിത് കുമാർ ഇടപെട്ട് അട്ടിമറിച്ചതായി വ്യക്തമാണെന്നും ക്രിമിനൽ കുറ്റം വെളിപ്പെട്ട പശ്ചാത്തലത്തിൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സസ്പെൻഷൻ മാത്രം പോരായെന്നുമാണ് പരാതിയിലെ ആവശ്യം.
ചെറുവാടി സ്വദേശി സി.ടി മുനീറാണ് പരാതി നൽകിയത്.പരാതിയിൽ ആദ്യം മുക്കം പൊലീസ് കേസ് എടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് താമരശ്ശേരി കോടതിയെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
