തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശം.
ഇന്ന് വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 233 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.
കൂടാതെ, 248 ഇടങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനും 7212 ഇടങ്ങളില്‍ ലോ ടെന്‍ഷന്‍ ലൈനും പൊട്ടിവീണു.പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് 25.43 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
63676 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യതിബന്ധം നല്‍കാനുണ്ട്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍ജ്ജിതശ്രമം സംസ്ഥാനം വ്യാപകമായി നടത്തിവരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
