ആലപ്പുഴ: ആലപ്പുഴയിൽ വീട്ടിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.42കാരനായ കാസർഗോഡ് സ്വദേശി രാജ്മോഹനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു.
കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലായിരുന്നു മോഷണം. ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ്, വീട്ടിൽ പൂട്ടിയിട്ട് മർദിച്ച ശേഷമായിരുന്നു സ്വര്‍ണ കവര്‍ച്ച. വീട്ടിൽ നിന്നും 15 പവനാണ് കവർന്നത്.
സംഭവസമയം സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും വായിൽ തുണി തിരികിയ ശേഷമായിരുന്നു മോഷണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
