ശക്തമായ മഴ; വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

AUGUST 3, 2026, 8:48 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, 10 തീയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകളുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

അതേസമയം, മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

കൂടാതെ, ഇടുക്കിയിൽ ദുരിതാസ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam