വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന് നാല് പശുക്കളെ കൈമാറി മന്ത്രി ബിന്ദു കൃഷ്ണ

AUGUST 3, 2026, 9:45 AM

കോട്ടയം: കോട്ടയം തീക്കോയിയില്‍ വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന് നാല് പശുക്കളെ കൈമാറി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. 

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, വെറ്ററിനറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കെഎല്‍ഡിബി, മില്‍മ, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പശുക്കളെ കൈമാറിയത്. 

തീക്കോയി സ്വദേശി അനില്‍കുമാറിന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടത്. മന്ത്രി ബിന്ദു കൃഷ്ണ തീക്കോയിയില്‍ നേരിട്ടെത്തിയാണ് പശുക്കളെയും കാലിത്തീറ്റയും കൈമാറിയത്. പശുക്കളില്‍ രണ്ടെണ്ണം ഗര്‍ഭിണികളാണ്.

vachakam
vachakam
vachakam

വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ധനസഹായം ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam