ഫാന്റസി ത്രില്ലർ ചിത്രം ‘രാജകന്യക’ യുടെ ട്രെയിലർ എത്തി

JULY 23, 2025, 3:25 AM

വൈസ്കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "രാജകന്യക" എന്ന സിനിമയുടെ ട്രെയിലർ  റിലീസ് ചെയ്തു.

മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഫാന്റസി ത്രില്ലർ ചിത്രമാണ് ''രാജകന്യക".

ആത്മീയ രാജൻ, രമേശ് കോട്ടയം,ഭഗത് മാനുവൽ,ആശ അരവിന്ദ്,മെറീന മൈക്കിൾ,ഡയാന ഹമീദ്,മീനാക്ഷി അനൂപ്,മഞ്ചാടി ജോബി,ചെമ്പിൽ അശോകൻ,അനു ജോസഫ്,ഡിനി ഡാനിയൽ,ബേബി, മേരി,ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ,ജയ കുറുപ്പ്,രഞ്ജിത്ത് കലാഭവൻ,ജെയിംസ് പാലാ  എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്,  അഭിഷേക് ടി പി, പ്രാർത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

vachakam
vachakam
vachakam

ജിൽസൺ ജിനു, വിക്ടർ ജോസഫ് എന്നിവരുടെ വരികൾക്ക് അരുൺ വെൺപാല സംഗീതം പകരുന്നു. കെ എസ് ചിത്ര, മെറിൻ ഗ്രിഗറി,അന്ന ബേബി,രഞ്ജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ്  ഗായകർ.

രഞ്ജിൻ  രാജ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. അരുൺകുമാർ, ആന്റണി ജോസഫ് ടി  എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റർ-മരിയ വിക്ടർ,  ആർട്ട് ഡയറക്ടർ- സീമോൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ-ദിലീപ് പോൾ, കോസ്റ്റ്യൂംസ്- സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്-ജോർജ് ജോളി, ഡിസൈൻ- ഐഡന്റ് ഡിസൈൻ ലാബ്, ഓഡിയോഗ്രാഫി- അജിത്ത് എബ്രഹാം ജോർജ്. ആഗസ്റ്റ് ഒന്നിന് ആദ്യം

vachakam
vachakam
vachakam

മലയാളത്തിലും  തുടർന്ന് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഒരുക്കുന്ന " രാജ്യകന്യക " ലോകമെമ്പാടും റിലീസിന് ചെയ്യുന്നു. ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിൻ്റെ കഥ പറയുന്ന രാജകന്യകയെ  വരവേൽക്കാൻ കാത്തിരിക്കുന്ന  പ്രേക്ഷകർക്ക് ഒരു നല്ല ദൃശ്യാനുഭവം നൽകാൻ കഴിയുമെന്ന പ്രതീക്ഷ. പി ആർ ഒ-എ എസ് ദിനേശ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam