'തയ്യൽ മെഷീൻ'; ഓഗസ്റ്റ് 01ന് തീയേറ്റർ റിലീസിന്.....

JULY 16, 2025, 4:13 PM

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' തയ്യൽ മെഷീൻ'. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്‌സ് എന്റർടെയിൻമെന്റസിന്റെ ബാനറിൽ ഗോപിക ഗോപ്‌സ് ആണ് നിർമ്മിക്കുന്നത്. 

രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. ചിത്രം ഓഗസ്റ്റ് 01ന് തീയേറ്റർ റിലീസായി എത്തും.

തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

vachakam
vachakam
vachakam

എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ.ആർ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആർട്ട്: മഹേഷ് ശ്രീധർ, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെൽ, സൗണ്ട് മിക്‌സിങ്: ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, 

അസോസിയേറ്റ് ഡയറക്ടർ: അനിൽ പി, വി.എഫ്.എക്‌സ്: എസ്.ഡി.സി, സ്റ്റിൽസ്: വിമൽ കോതമംഗലം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: പ്ലമേറിയ മൂവീസ്, ഡിസൈൻസ്: സൂരജ് സുരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam