രജനീകാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലി എന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൂപ്പർസ്റ്റാർ ചിത്രം ഓഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
കൂലിയുടെ ലൊക്കേഷനിൽ വച്ച് രജനികാന്ത് തന്റെ ജീവചരിത്രം എഴുതുകയായിരുന്നുവെന്ന് ലോകേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.രജനീകാന്തിന്റെ ജീവിതം സിനിമയായാൽ ആരാണ് സൂപ്പർസ്റ്റാറായി അഭിനയിക്കുക എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ധനുഷ്, വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നീ മൂന്ന് താരങ്ങളുടെ പേരുകളാണ് ലോകേഷ് നിർദേശിച്ചത്. രജനി സാറിന്റെ വിവിധ കാലഘട്ടങ്ങളെ ഇവർ അവതരിപ്പിച്ചാൽ നന്നാവുമെന്നും സംവിധായകന് അഭിമുഖത്തിൽ പറഞ്ഞു.
രജനി സാറിന്റെ പഴയകാല ലുക്ക് ചെയ്യാൻ ധനുഷ് സാർ അനുയോജ്യനാണെന്ന് ലോകേഷ് പറയുന്നു. 90കളിലെ രജനി സാറിനെ വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ ചെയ്താൽ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. മികച്ച അഭിനേതാക്കൾ നമുക്ക് ഒരുപാടുണ്ട്. അവരിൽ ആര് ചെയ്താലും അത് നല്ലതായിരിക്കും. ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്