വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത് 

JULY 23, 2025, 1:29 AM

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന് ചിത്രമാണ് കിങ്‍ഡം.   കിങ്ഡത്തിന്റെ പുതിയ അപ്‍ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ജൂലൈ 26ന് ആയിരിക്കും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുക. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്.

പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്‍ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

ജൂലൈ 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉണ്ടായിരുന്നത്.

ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ചും കൗതുകകരമായ ഒരു ക്രെഡ‍ിറ്റ് കാര്‍ഡ് ഈ ചിത്രത്തില്‍ ഉണ്ട്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam