2016-ൽ പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിങ്ങി'ന് രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു.ആദ്യഭാഗത്തിന്റെ അതേ ഴോണറിൽ തന്നെയൊരുങ്ങുന്ന ചിത്രം ഉടൻ വരുമെന്ന് ഒമർ ലുലു സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു.രണ്ടാംഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പങ്കുവെച്ചിട്ടില്ല.
മനീഷ് കെ.സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു. സിനു സിദ്ധാർഥ് ഛായാഗ്രാഹകനായ ചിത്രത്തിന് അരുൺ മുരളീധരൻ സംഗീതവും വിമൽ ടി.കെ. പശ്ചാത്തലസംഗീതവുമൊരുക്കി.
ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.അനു സിത്താരയും പ്രധാനവേഷം അവതരിപ്പിച്ചു.സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു 'ഹാപ്പി വെഡ്ഡിങ്ങി'ലെ പ്രധാന താരങ്ങൾ. ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. വൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ഈ സിനിയ്ക്ക് ശേഷം ആറ് സിനിമകൾ സംവിധാനം ചെയ്‌തെങ്കിലും, ഒമർ ലുലുവിന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പക്കപ്പെട്ട ചിത്രമാണ് 'ഹാപ്പി വെഡ്ഡിങ്'.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
