തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാൽ, രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി.
രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നത്. ഐ പി ബിനുവിനെയും എസ്എഫ്ഐ നേതാവ് നന്ദനെയും വിലങ്ങുവെച്ചാണ് കൊണ്ടുവന്നത്.
രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ടവരെ വിലങ്ങുവെയ്ക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവ് നൽകിയിരിക്കുകയാണ്.
എന്നാൽ, കാപ്പ കേസ് പ്രതി സുഗതന് വിലങ്ങുവെച്ചില്ല. സുഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും നൽകുന്നു. ബിജെപി ആണെങ്കിൽ യുഡിഎഫ് സർക്കാർ എന്ത് സഹായവും ചെയ്തുകൊടുക്കും. ഇരട്ടനീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സിപിഎം നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
