രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടുത്തം, മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

JULY 14, 2026, 3:45 AM

കോഴിക്കോട്: രാമനാട്ടുകരയിൽ പുഴയിൽ വിഷം കലക്കി മീൻപിടുത്തം.മുട്ടിയറയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. 

ഇന്ന് രാവിലെയാണ് മൂന്നംഗ സംഘം ചാലിയാറിന്‍റെ കൈവഴിയിൽ വിഷം കലക്കി വലയെറിഞ്ഞ് മീൻ പിടിക്കാൻ ശ്രമിച്ചത്.

കുടിവെള്ള ആവശ്യത്തിനും അലക്കാനുമെല്ലാം നാട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിലാണ് മൂന്നംഗ സംഘം വിഷം കലക്കിയത്.നാട്ടുകാർ എത്തിയതോടെ മീൻപിടുത്ത സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.ഇവർ എത്തിയ ഓട്ടോ സംഭവ സ്ഥലത്തു തന്നെയുണ്ട്. വിഷക്കുപ്പികളും കണ്ടെത്തി.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam