ദില്ലി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി.
വി ഡി സതീശന്‍ സര്‍ക്കാര്‍ മികച്ച രീതിയിലാണ് പോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേരും. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്ന് ദീപ ദാസ്മുന്‍ഷി പറഞ്ഞു.
അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അടൂര്‍ പ്രകാശ് പരാതി പറഞ്ഞത് പാര്‍ട്ടി ഫോറത്തിലല്ല. തനിക്ക് പരാതി ലഭിച്ചിട്ടില്ല. അടൂര്‍ പ്രകാശിന്റെ വാര്‍ത്താസമ്മേളനം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.
യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അടൂര്‍ പ്രകാശ് നേരിട്ട് പരാതി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
