തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലീസ് മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം.എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നുമാണ് ആരോപണം. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെയാണ് അവസാനിപ്പിച്ചത്.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പെരുങ്കുഴിയിലെ വിഘ്നേശ്വരൻ എന്നയാളുടെ വീട്ടിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യം പൊലീസ് പിടികൂടിയിരുന്നു. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലീസ് തല്ലിയെന്നുമാണ് പരാതി.
അവശനിലയിലായ സജിക്ക് രാത്രിയോടെ ഛർദിയും അസ്വസ്ഥതയുമുണ്ടായി. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരുന്ന് നൽകി വീട്ടിലേക്ക് മടക്കി. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
