തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി. മെസ്സിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പിൽ എ ഡി ജി പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്.
എസ് ഐ ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡി ജി പി അനുമതി തേടിയത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉള്‍പ്പെടെയുള്ളവർ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് വ്യക്തമാകുന്നത്. മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ അനുമതി നൽകണമെന്നും സർക്കാരിനോട് ഡി ജി പി ആവശ്യപ്പെട്ടു.
ആന്റോ അഗസ്റ്റിനും, റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.
ടെണ്ടറില്ലാതെ സ്പോണ്‍സറെ കണ്ടെത്തിയത് മുതൽ നടക്കാൻ സാധ്യതയില്ലാതെ മത്സരത്തിനായി വിദേശ യാത്ര ചെയ്ത് അധികാര ദുർവിനിയോഗം നടന്നുവെന്നടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. മുൻ കായികമന്ത്രി വി അബ്ദു റഹാമാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്പോണ്സർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങള്‍ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
