മലയാളികളുടെ പ്രിയതാരം നയൻതാര വീണ്ടും ബോളിവുഡിലേക്ക്. ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ' നൽകിയ വൻ വിജയത്തിന് ശേഷം നയൻതാര ഇത്തവണ കൈകോർക്കുന്നത് സൂപ്പർ താരം സൽമാൻ ഖാനൊപ്പമാണ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു നിർമ്മിക്കുന്ന 'SVC63' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
പ്രശസ്ത സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാനും നയൻതാരയും ആദ്യമായി സ്ക്രീൻ പങ്കിടുന്നു എന്ന പ്രത്യേകത ഈ പ്രോജക്റ്റിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഏപ്രിലിൽ തന്നെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംവിധായകൻ വംശിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൽമാൻ ഖാനും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ സിനിമയുടെ ആവേശം പങ്കുവെച്ചിട്ടുണ്ട്.
സൽമാൻ ഖാൻ ചിത്രത്തിന് പുറമെ, ദിൽ രാജു നിർമ്മിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'സംക്രാന്തിക്കി വസ്തുന്നാം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കോമഡി എന്റർടൈനറായിരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
