സാന്റിയാഗോ: ചിലിയിലെ വീന ദെല്‍ മാര്‍ നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ കാര്‍ ചന്തയിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. അപകടത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ചിലിയന്‍ നാവികസേനാ ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്.
റോയിട്ടേഴ്‌സ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, അമിതവേഗതയിലെത്തിയ വെള്ള കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കച്ചവടക്കാരുടെ പന്തലുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഡ്രൈവറെ പൊലീസ് സുരക്ഷിതമായി പൊലീസ് വാഹനത്തിലേക്ക് മാറ്റിയെങ്കിലും, പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വിവിധ രീതിയില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിലിയന്‍ നാവികസേന പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചെങ്കിലും, ഔദ്യോഗികമായി മരണസംഖ്യ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.
പൊലീസും സുരക്ഷാ ഏജന്‍സികളും അപകട സ്ഥലത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
