ഹോര്‍മുസില്‍ യു.എ.ഇ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈലാക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

JULY 13, 2026, 8:41 PM

ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ക്രൂയിസ് മിസൈലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറ് പേരും ഇന്ത്യക്കാരാണ്. ഇതില്‍ നാലുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഒമാന്‍ തീരം വഴി ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അല്‍ ബാഹിയ എന്നീ എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ട് കപ്പലുകളിലും വന്‍ തീപിടിത്തമുണ്ടായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തീ നിയന്ത്രണവിധേയമാക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍, യു.എ.ഇ രക്ഷാസേനകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് വിദേശ കപ്പലുകള്‍ക്ക് യു.എ.ഇ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam