പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. എഞ്ചിന് തൊട്ടുപിറകിലുള്ള കോച്ചിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റു കോച്ചുകളിലേക്കും തീപടരുകയായിരുന്നു.ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
ഫ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരാണ് അപകടം ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസിനെയും റെയില്‍വേ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.അപകടം നടന്ന സമയത്ത് സ്റ്റേഷനില്‍ സാധാരണയായി അധികം യാത്രക്കാര്‍ ഉണ്ടാകാറില്ലെന്നും അത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും പൊലീസ് പറയുന്നു.
നിലവില്‍ തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.തീപിടിത്തത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
