യുകെയിലെ തുറമുഖങ്ങള്‍ക്ക് പിന്നാലെ ഇറ്റാലിയന്‍ വിമാനത്താവളത്തിലും കണ്ണുവെച്ച് അദാനി; കറ്റാനിയ എയര്‍പോര്‍ട്ടിനായുള്ള പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക്

JULY 31, 2026, 10:13 PM

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ശൃംഖലയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ, യൂറോപ്പില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഇറ്റലിയിലേക്കും അദാനി ഗ്രൂപ്പ് ചുവട്‌വെയ്ക്കുന്നു. ഇറ്റലിയിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ കറ്റാനിയ എയര്‍പോര്‍ട്ടിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാനായി അദാനി ഗ്രൂപ്പിന്റെ പോര്‍ട്ട്‌ഫോളിയോ കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് അങ്കത്തട്ടിലിറങ്ങി.

ആഗോളതലത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വേരൂന്നാനുള്ള അദാനിയുടെ വന്‍ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. കറ്റാനിയ എയര്‍പോര്‍ട്ടിനായുള്ള കനത്ത മത്സരം ഇറ്റലിയിലെ അഞ്ചാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ കറ്റാനിയ എയര്‍പോര്‍ട്ടിന്റെ ഭൂരിഭാഗം (കുറഞ്ഞത് 51 ശതമാനം) ഓഹരികള്‍ വിറ്റഴിക്കാനാണ് നിലവിലെ ഉടമകളായ സാക് തീരുമാനിച്ചിരിക്കുന്നത്. ലേല നടപടികളുടെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 വന്‍കിട അന്താരാഷ്ട്ര കമ്പനികളില്‍ ഒന്നാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ്.

ഏകദേശം 6,500 കോടി രൂപയോളം രൂപ മൂല്യം കണക്കാക്കുന്ന ഈ വിമാനത്താവള സ്വകാര്യവല്‍ക്കരണ പ്രക്രിയ ഇറ്റലി 2022 ലാണ് ആരംഭിച്ചത്. വാങ്കുര്‍, ഫ്രാന്‍സിലെ വാന്‍സീ എയര്‍പോര്‍ട്‌സ്, റോയല്‍ സ്‌കിഫോള്‍ ഗ്രൂപ്പ്, കോര്‍പറേഷ്യോന്‍ അമേരിക്ക എയര്‍പോര്‍ട്‌സ്, മൂണ്‍ഡീസ്, സാവെ, സാവെ 2ഇ എയറോപോര്‍ട്ടീ, മാഗ് ഓവര്‍സീസ് ഇന്‍വെസ്റ്റ്‌മെന്റ്, ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി, മക്വയറി യൂറോപ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവയാണ് മത്സരരംഗത്തുള്ള മറ്റ് വന്‍കിട ആഗോള ആവിയേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പുകള്‍.

കറ്റാനിയ എയര്‍പോര്‍ട്ടിന് പുറമെ ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോര്‍ട്‌സിന്റെ (എബിപി) ഭൂരിഭാഗം ഓഹരികള്‍ കരസ്ഥമാക്കാനും അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ആലോചിക്കുന്നുണ്ട്. എബിപിയുടെ 63.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് അദാനി നീക്കം നടത്തുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന 21 തന്ത്രപ്രധാന തുറമുഖങ്ങളാണ് എബിപിക്ക് കീഴിലുള്ളത്. ബ്രിട്ടന്റെ ആകെ സമുദ്രവ്യാപാരത്തിന്റെ കാല്‍ഭാഗവും നടക്കുന്നത് ഈ തുറമുഖങ്ങള്‍ വഴിയാണ്. നിലവില്‍ കാനഡയിലെ പെന്‍ഷന്‍ ഫണ്ടുകളുടെ കയ്യിലുള്ള ഈ ഓഹരികള്‍ കൈക്കലാക്കാന്‍ സാധിച്ചാല്‍ യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും തന്ത്രപ്രധാനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ സാന്നിധ്യമായി അദാനി ഗ്രൂപ്പ് മാറും.

ഇന്ത്യയിലെ വ്യോമയാന മേഖലയിലും തുറമുഖ രംഗത്തും വലിയ ആധിപത്യമുള്ള കമ്പനിയാണ് അദാനി. നിലവില്‍ തിരുവനന്തപുരം, മുംബൈ, നവിമുംബൈ, മംഗളൂരു, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ, ഗുവാഹതി എന്നീ എട്ട് പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണവും നിര്‍മാണ മേല്‍നോട്ടവും നിര്‍വഹിക്കുന്നത് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ആണ്. ഇതോടൊപ്പം ഇന്ത്യയില്‍ 15 തുറമുഖങ്ങളും അദാനി പോര്‍ട്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന് പുറത്തേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലെ ഹൈഫ തുറമുഖം, ശ്രീലങ്ക, ഓസ്‌ട്രേലിയ, ടാന്‍സാനിയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര തുറമുഖങ്ങള്‍ എന്നിവയുടെ നിയന്ത്രണവും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏവിയേഷന്‍, പോര്‍ട്ട് മേഖലകളില്‍ വിജയം കണ്ടാല്‍ ഗൗതം അദാനിയുടെ ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ സാമ്രാജ്യത്തിന്റെ വലിയൊരു നാഴികക്കല്ലായി അത് മാറും.

English Summary

Following its recent bids to acquire a majority stake in Britain's largest port operator, Associated British Ports (ABP), the Adani Group is expanding its footprint into Europe by competing for a controlling stake in Italy's Catania Airport through Adani Airport Holdings Limited. To acquire at least 51% of the publicly-owned airport—Italy's fifth busiest—Adani has entered the second stage of the bidding process alongside nine other major global consortiums in a deal valued at around ₹6,500 crore. If successful, this aviation push in Italy, combined with its ongoing port expansion efforts in the UK and existing maritime footprint in Israel, Sri Lanka, Australia, and Tanzania, will mark a significant milestone in Gautam Adani’s strategy to solidify his group's international infrastructure empire beyond its dominant domestic presence in India's port and airport sectors.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam