കാവേരി നദീജല തർക്കം; തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

AUGUST 2, 2026, 11:40 PM

ചെന്നൈ: കാവേരി നദീജലവുമായി ബന്ധപ്പെട്ട തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.കർണാടകം ജലം വിട്ടുനൽകണമെന്നാണ് തമിഴ്നാട് മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ലെന്നാണ് കർണാടകയുടെ നിലപാട്. 

3500 ക്യുസെക്‌സ് ജലം വീതം 15 ദിവസത്തേയ്ക്ക് നല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് കർണാടകയുടെ നിലപാട്. 

അതേസമയം, നദീ ജല തർക്കം ചർച്ച ചെയ്യാനായി വിജയുമായി നടക്കാനിരുന്ന കൂടിക്കാഴ്ച ഡികെ ശിവകുമാർ റദ്ദാക്കിയിരുന്നു. തമിഴ്‌നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്നും, അതിനാൽ തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam