സിനിമാ ചിത്രീകരണത്തിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ദീർഘകാല വിശ്രമം ആവശ്യമായേക്കാമെന്ന് റിപ്പോർട്ട് 

AUGUST 2, 2026, 10:48 PM

മുംബൈ: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഡാൻസ്-ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രശ്മിക വീണ് പരിക്കേറ്റതെന്നാണ് വിവരം. അപകടത്തിൽ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടം 'രണബാലിയുടെ സെറ്റിലാണോ 'മൈസ'യുടെ സെറ്റിലാണോ ഉണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ചിത്രീകരണം ഉടൻ നിർത്തിവെക്കുകയും രശ്മികയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. പരിശോധനയ്ക്ക് ശേഷം ദീർഘകാല വിശ്രമം ആവശ്യമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.

തീവ്ര പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് സാധാരണയായി സംഭവിക്കുന്ന തരത്തിലുള്ള പരിക്കാണ് രശ്മികയ്ക്കുണ്ടായതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

രശ്മിക പൂർണ ആരോഗ്യനില വീണ്ടെടുത്ത ശേഷമേ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കൂവെന്നാണ് സൂചന. സംഭവത്തിൽ രശ്മിക മന്ദാനയോ കുടുംബാംഗങ്ങളോ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam