ബ്രോഡ് പീക്കിൽ ഹിമപാതം; ലോകപ്രശസ്ത പർവ്വതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ 10 പേരെ കാണാതായി

JULY 30, 2026, 11:29 PM

ലോകത്തിലെ പന്ത്രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ പാകിസ്ഥാനിലെ 'ബ്രോഡ് പീക്കിൽ' ഉണ്ടായ ശക്തമായ ഹിമപാതത്തിൽ  പ്രശസ്ത നേപ്പാളി പർവ്വതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ 10 പേരെ കാണാതായി.

'നിംസ് ദായ്' എന്ന് ലോകമെമ്പാടുമുള്ള സാഹസിക പ്രേമികൾ സ്നേഹത്തോടെ വിളിക്കുന്ന നിർമ്മൽ പുർജ, മുൻ ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂടിയാണ്.

സമുദ്രനിരപ്പിൽ നിന്ന് 8,047 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കാനായി കാരക്കോറം പർവ്വതനിരകളിലൂടെ പോയ 10 അംഗ സംഘത്തെയാണ് അപകടത്തിൽപെട്ട് കാണാതായത്.

vachakam
vachakam
vachakam

ഒരു അമേരിക്കൻ പൗരൻ, ഒരു ചൈനീസ് പൗരൻ, ഒരു ഒമാനി പൗരൻ, അഞ്ച് നേപ്പാളികൾ എന്നിവർ അടങ്ങുന്ന സംഘത്തെയാണ് നിർമ്മൽ പുർജ നയിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിമപാതമുണ്ടായതെന്ന് പാകിസ്ഥാൻ ആൽപൈൻ ക്ലബ് വ്യക്തമാക്കുന്നു.

സംഘവുമായുള്ള എല്ലാ വാർത്താവിനിമയ ബന്ധങ്ങളും നിലച്ച നിലയിലാണ്. പർവ്വതാരോഹകരെ കണ്ടെത്താനായി അത്യാധുനിക ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള വൻ തിരച്ചിൽ ദൗത്യത്തിന് പാകിസ്ഥാൻ ഭരണകൂടവും ദുരന്തനിവാരണ സേനയും തുടക്കം കുറിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും കീഴടക്കി ചരിത്രം കുറിച്ച നിംസ് ദായുടെ തിരോധാനം സാഹസിക ലോകത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam