കാമിയോ റോളുകൾ ഇനി ചെയ്യില്ലെന്ന തീരുമാനം 'ജയിലർ 2'ക്കായി മാത്രം മാറ്റി; കാരണം തുറന്ന് പറഞ്ഞ് വിജയ് സേതുപതി

AUGUST 3, 2026, 12:01 AM

ചെന്നൈ: ഇനി മറ്റ് സിനിമകളിൽ കാമിയോ വേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനത്തിലായിരുന്നുവെങ്കിലും, രജനികാന്തിനോടുള്ള ആദരവും ആരാധനയും കൊണ്ടാണ് 'ജയിലർ 2'-ൽ അതിഥി വേഷം സ്വീകരിച്ചതെന്ന് നടൻ വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ സൂപ്പർതാര പദവി നിലനിർത്തുന്ന രജനികാന്തിനൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുമുള്ള അവസരമാണ് 'ജയിലർ 2' സ്വീകരിക്കാൻ പ്രധാന കാരണമായതെന്ന് വിജയ് സേതുപതി പറഞ്ഞു.

"ഇപ്പോൾ ഞാൻ കാമിയോ വേഷങ്ങൾ ചെയ്യാറില്ല. അടുത്തിടെ 'ജയിലർ 2'ൽ മാത്രമാണ് ഒരു കാമിയോ ചെയ്തത്. അതും രജിനി സാറിനെ കാണാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുമായിരുന്നു. മറ്റുള്ളവരുടെ സിനിമകളിൽ കാമിയോ ചെയ്താൽ അത് പിന്നീട് എന്റെ സിനിമകളുടെ ബിസിനസിനെ ബാധിക്കാം. എന്നാൽ രജിനി സാറിന്റെ സിനിമയിൽ അത്തരമൊരു പ്രശ്നമില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനും സാധിക്കും," വിജയ് സേതുപതി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, കാമിയോ വേഷങ്ങൾ പൂർണമായും അവസാനിപ്പിച്ചുവെന്നല്ല തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. തിരക്കഥയും കഥാപാത്രത്തിന്റെ പ്രാധാന്യവുമാണ് അന്തിമ തീരുമാനമെടുക്കാൻ നിർണായകമാകുക. ഒരു കഥാപാത്രം സിനിമയ്ക്ക് യഥാർത്ഥത്തിൽ ആവശ്യമാണ് എന്ന് തോന്നിയാൽ അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വില്ലൻ വേഷങ്ങളെക്കുറിച്ചും വിജയ് സേതുപതി തുറന്നുപറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന ഭൂരിഭാഗം വില്ലൻ കഥാപാത്രങ്ങളും നായകനെ ഉയർത്തിക്കാട്ടാൻ മാത്രം എഴുതപ്പെട്ടവയാണെന്നും അത്തരം കഥാപാത്രങ്ങളിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ തന്നെ ആവേശപ്പെടുത്തുന്ന സാഹചര്യത്തിൽ മാത്രമേ ഇനി വില്ലൻ വേഷങ്ങൾ ചെയ്യൂവെന്നും പതിവ് മാതൃകയിലുള്ള വില്ലൻ കഥാപാത്രങ്ങൾ ഇനി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2'-ൽ രജനികാന്ത് വീണ്ടും മുത്തുവേൽ പാണ്ഡ്യനായി എത്തുന്നു. എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോഹൻലാൽ, ശിവ രാജ്കുമാർ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam