സംസ്ഥാനത്ത് മഴ ശക്തം; പരപ്പനങ്ങാടിയിൽ മണ്ണിടിച്ചിൽ

AUGUST 2, 2026, 10:50 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മഴ കനക്കുന്നു.പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

മണ്ണിടിഞ്ഞുവീണ ഭാഗത്തുകൂടി ആ സമയം വാഹനങ്ങളോ ആളുകളോ കടന്നുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി.മണ്ണ് വീണ്ടും ഇടിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.മുൻവർഷം ഇവിടെ സമാനരീതിയിൽ മണ്ണിടിഞ്ഞിട്ടും നടപടികളൊന്നും തന്നെ അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. പുലർച്ചെ ഏഴ് ജില്ലകളിലുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിന്നീട് ഒമ്പത് ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam