ഡൽഹി: ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ എഴുതി നൽകിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒൻപതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.
ഭരണഘടനാ ബെഞ്ചിന് മുൻപാകെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടു മുൻപാണ് കേന്ദ്രം നിലപാട് സുപ്രീം കോടതിയിൽ അറിയിച്ചത്. നേരത്തെയും ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ആ നിലപാട് തന്നെയാണ് ഇപ്പോഴും ആവർത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്