വെരൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും ജൂലൈ 19ന്

JULY 14, 2026, 5:15 AM

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി ആയിരക്കണക്കിന് നിത്യഹരിത ഗാനങ്ങൾ ആലപിച്ച പ്രിയ ഗായിക എസ്. ജാനകിയുടെ സ്മരണാർത്ഥം വെരൂർ പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 19 ഞായറാഴ്ച രാവിലെ 11 മണിക്ക് ലൈബ്രറി ഹാളിൽ അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും നടത്തുന്നു.

നെടുംകുന്നം സെന്റ് ജോൺസ് ദി ബാ്ര്രപിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ ജിജി ടെസ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തും.

വി.ജെ. ലാലി, ഡോ. ബാബു സെബാസ്റ്റ്യൻ, തോംസൺ ആന്റണി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.

vachakam
vachakam
vachakam

തുടർന്ന് വനിതാവേദി അംഗങ്ങളും മറ്റു കലാകാരന്മാരും ജാനകിയമ്മയുടെ പ്രശസ്ത ഗാനങ്ങൾ ആലപിക്കും.

ഈ അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam