അഭിമന്യു കൊലക്കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

JULY 14, 2026, 6:18 AM

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിലെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചിരുന്നത്.

17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ വിചാരണ മുന്നോട്ടുപോകരുതെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. എല്ലാ പ്രതികൾക്കും എതിരായ നടപടികൾ പൂർത്തിയാക്കിയ ശേഷമേ വിചാരണ ആരംഭിക്കാവൂവെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ആദ്യ 16 പ്രതികളാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നും, ഇവർക്കെതിരായ വിചാരണ ആരംഭിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

vachakam
vachakam
vachakam

തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പിന്നീട് പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും, ഇത് ആദ്യഘട്ട വിചാരണയെ ബാധിക്കില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam